ബജറ്റ് 2026-2027
2026-27 സാമ്പത്തിക വർഷത്തേക്കുള്ള നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ ബജറ്റിൽ ഏകദേശം 60.64 കോടി രൂപ വരവും 62.84 കോടി രൂപ ചെലവും കണക്കാക്കിയിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, കുടിവെള്ളം, ഭവന നിർമ്മാണം, റോഡ് വികസനം, ആരോഗ്യവും ശുചിത്വവും ഉൾപ്പെടെയുള്ള മേഖലകൾക്ക് പ്രധാന പരിഗണന നൽകിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും വനിതാ-ശിശുക്ഷേമ പദ്ധതികൾക്കും വലിയ തുക വകയിരുത്തിയിരിക്കുന്ന ജനക്ഷേമ കേന്ദ്രീകൃത ബജറ്റാണിത്.